ഇന്ത്യയുടെ ഓസ്കർ എൻട്രിയായി തമിഴ്ചിത്രം ‘കൂഴങ്കൾ’
ഇന്ത്യയുടെ ഓസ്കർ എൻട്രിയായി തമിഴ്ചിത്രം ‘കൂഴങ്കൾ’
Saturday, October 23, 2021 11:59 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി:​​​​ ഓ​​​​​ക്സ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ൻ​​​​ട്രി​​​​യാ​​​​യി ന​​​​യ​​​​ൻ​​​​താ​​​​ര നി​​​​ർ​​​​മി​​​​ച്ച ത​​​​മി​​​​ഴ്ചി​​​​ത്രം ‘കൂ​​​​ഴ​​​​ങ്ക​​​​ൾ’ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മ​​​​​ദ്യ​​​​​ത്തി​​​​​ന​​​​​ടി​​​​​മ​​​​​യാ​​​​​യി ഭാ​​​​​ര്യ​​​​​യെ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട് മ​​​​​ക​​​​​നി​​​​​ലൂ​​​​​ടെ ജീ​​​​​വി​​​​​തം തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന ഗൃ​​​​​ഹ​​​​​നാ​​​​​ഥ​​​​​ന്‍റെ ക​​​​​ഥ​​​​​പ​​​​​റ​​​​​യു​​​​​ന്ന ചി​​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വി​​​​നോ​​​​​ദ്‌​​​​​രാ​​​​​ജാ​​​​ണ്. വി​​​​​ഗ്നേ​​​​​ഷ് ശി​​​​​വ​​​​​നും ന​​​​​യ​​​​​ൻ​​​​​താ​​​​​ര​​​​​യു​​​​മാ​​​​ണ് നി​​​​ർ​​​​മാ​​​​ണം.


‘കൂ​​​​​ഴ​​​​​ങ്ക​​​​​ൾ’ (വെ​​​​​ള്ളാ​​​​​രം​​​​​ക​​​​​ല്ലു​​​​​ക​​​​​ൾ) ഓ​​​സ്ക​​​റി​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​വ​​​​രം വി​​​​​ഗ്നേ​​​​​ഷ് ശി​​​​​വ​​​​​ൻ ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റോ​​​​​ട്ട​​​​​ർ​​​​​ഡാ​​​​​മി​​​​​ലെ 94-ാമ​​​​​ത് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ഫി​​​​​ലിം ഫെ​​​​​സ്റ്റി​​​​​വ​​​​​ലി​​​​​ൽ മി​​​​​ക​​​​​ച്ച ചി​​​​​ത്ര​​​​​ത്തി​​​​​നു​​​​​ള്ള ടൈ​​​​​ഗ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡ് കൂ​​​​​ഴ​​​​​ങ്ക​​​​​ൾ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. 2022 മാ​​​​​ർ​​​​​ച്ച് 27ന് ​​​​​ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സി​​​​​ലാ​​​​ണ് ഓ​​​​​സ്ക​​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.