ഖുർഷിദിന്റെ പുസ്തകത്തിനെതിരേയുള്ള ഹർജി തള്ളി
Friday, November 26, 2021 12:50 AM IST
ന്യൂഡൽഹി: ഹിന്ദുത്വവിരുദ്ധ പരാമർശത്തിന്റെ പേരിൽ സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ഇഷ്ടമില്ലങ്കിൽ വായിക്കേണ്ടെന്നാണു കോടതി പരാതിക്കാരോട് പറഞ്ഞത്. എഴുത്തുകാരനും പ്രസാധകനും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശമുണ്ട്. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ വായിക്കേണ്ട എന്നു ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
‘സണ്‍റൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ ഔവർ ടൈംസ്’എന്ന പുസ്തകം നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹാറമിനോടും ഉപമിച്ചു എന്നാണ് പുസ്തകത്തിനെതിരേയുള്ള ആരോപണം.