ടാബ്ലോ ഒഴിവാക്കൽ: പ്രതിരോധമന്ത്രി മുഖ്യമന്ത്രിമാർക്കു കത്തെഴുതി
Wednesday, January 19, 2022 1:20 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽനിന്ന് തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും ടാബ്ലോ ഒഴിവാക്കിയതിന്റെ പശ്ചാത്തലം വിശദീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് മുഖ്യമന്ത്രിമാർക്കു കത്തെഴുതി.
പരേഡിൽ നിന്നു കേരളത്തിന്റെയും ടാബ്ലോ ഒഴിവാക്കിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മറ്റു ടാബ്ലോകൾ തെരഞ്ഞെടുത്തതെന്നും റിപ്പബ്ലിക് ദിന ചടങ്ങളിൽ പൂർണമായി സഹകരിക്കണമെന്നും എം.കെ. സ്റ്റാലിനും മമത ബാനർജിക്കും എഴുതിയ കത്തിൽ രാജ്നാഥ് വിശദീകരിച്ചു.