ഗോവയിൽ ഒന്പത് സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
Wednesday, January 19, 2022 1:20 AM IST
ന്യൂഡൽഹി: ബിജെപി വിട്ടെത്തിയ മൈക്കിൾ ലോബോ അടക്കം ഗോവയിലെ ഒന്പതു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കലാൻഗുട് മണ്ഡലത്തിലാണ് ലോബോ മത്സരിക്കുക. കോൺഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാർഥിപ്പട്ടികയാണിത്. ഇതുവരെ 24 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.