മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറുന്നതു പരിശോധിക്കുമെന്ന് സുപ്രീംകോടതി
Thursday, May 5, 2022 2:06 AM IST
ന്യൂഡൽഹി: രേഖകളും റിപ്പോർട്ടുകളും മുദ്രവച്ച കവറുകളിൽ സമർപ്പിക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കണമെന്ന് മീഡിയ വണ്‍ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്നലെ പരിഗണിച്ച സാഹചര്യത്തിലാണ് ഹർജിക്കാരുടെ ആവശ്യം.