സുനിൽ ഝാക്കർ കോണ്‍ഗ്രസ് വിട്ടു
Sunday, May 15, 2022 1:24 AM IST
ചണ്ഡിഗഡ്: പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ കോണ്‍ഗ്രസ് വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഝാക്കറിനെ അടുത്തിടെ സ്ഥാനങ്ങളിൽനിന്നു നീക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ഭാവി ചർച്ച ചെയ്യാൻ ഉദയ്പുരിൽ ചിന്തൻ ശിബിരം ചേരുന്ന അതേസമയംതന്നെയാണ് പാർട്ടി വിടാൻ ഝാക്കർ തെരഞ്ഞെടുത്തത്.
ഫേസ്ബുക്ക് പേജിലൂടെയാണ് ഝാക്കർ രാജി പ്രഖ്യാപിച്ചത്. 50 വർഷംനീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിൽനിന്നു പുറത്തുപോകുന്ന മുതിർന്ന നേതാക്കളുടെ പട്ടികയിലെ ഒടുവിലെ മുഖമാണ് ഝാക്കർ. അമരീന്ദർ സിംഗ്, അശ്വിനി കുമാർ, ആർപിഎൻ സിംഗ് എന്നിങ്ങനെ നിരവധി നേതാക്കൾ അടുത്തിടെ സംഘടന വിട്ടിരുന്നു.