ബുദ്ധപൂർണിമയിൽ നരേന്ദ്ര മോദി ലുംബിനി ക്ഷേത്രദർശനം നടത്തി
ബുദ്ധപൂര്‍ണിമ ദിനത്തില്‍ ലുംബിനിയിലെ മായാദേവി ക്ഷേത്രം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്യാസിമാർ സ്വീകരിക്കുന്നു. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ സമീപം.
Tuesday, May 17, 2022 1:46 AM IST
ലുംബിനി: ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദർശനം നടത്തി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ മോദിയെ അനുഗമിച്ചു. ക്ഷേത്രത്തിനു സമീപമുള്ള അശോകസ്തംഭത്തിൽ ഇരുവരും ദീപംപ്രകാശിപ്പിച്ചു.
249 ബിസിയിൽ അശോകചക്രവർത്തി നിർമിച്ച സ്തംഭത്തിലാണ് ശ്രീബുദ്ധന്റെ ജന്മസ്ഥലം ലുംബിനിയാണ് എന്ന ചരിത്രവസ്തുതയുള്ളത്. ലുംബിനി ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലും മോദി പങ്കെടുത്തു.