തുരങ്കം തകർന്ന് അപകടം: മരണം ഒന്‍പതായി
Sunday, May 22, 2022 2:26 AM IST
ജമ്മു: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ എട്ടു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ ഒന്‍പതായി. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറു പേർക്കായി തെരച്ചിൽ തുടരുന്നു. റാംബാൻ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണു ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം അപകടമേഖലയിൽ മണ്ണിടിച്ചിലുണ്ടായതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു.