എൻഐഎ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്: രണ്ടു പേർക്കു വധശിക്ഷ
Sunday, May 22, 2022 2:26 AM IST
ബിജ്നോർ: ദേശീയ അന്വേഷണ ഏജൻസിയുടെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടുപേരെ ബിജ്നോർ കോടതി ആറുവർഷത്തിനുശേഷം വധശിക്ഷയ്ക്കു വിധിച്ചു.
മുനീർ, റയാൻ എന്നിവരെ അഡീഷണൽ ജില്ലാ ജഡ്ജി വിജയ്കുമാറാണ് കുറ്റക്കാരാണെന്നു കണ്ടെത്തി പിറ്റേ ദിവസം വധശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ മൂന്നിനാണു കേസിനാസ്പദമായ സംഭവം. എൻഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തൻസിൽ അഹമ്മദ്, ഭാര്യ ഫർസാന എന്നിവർ വിവാഹാഘോഷം കഴിഞ്ഞു മടങ്ങുന്പോൾ കാർ തടഞ്ഞുനിർത്തി അക്രമികൾ വെടിവയ്ക്കുകയായിരുന്നു. അയൽവാസികളായ മുനിർ, റയാൻ, ജയ്നി,തൻജിം അഹമ്മദ്, റിസ്വാൻ എന്നിവരെ കേസിൽ പ്രതിചേർത്തുവെങ്കിലും മറ്റു മൂന്നുപേരെ കോടതി വെറുതേ വിട്ടു.