ബിഹാറിൽ 17 പേർ മിന്നലേറ്റു മരിച്ചു
Monday, June 20, 2022 12:55 AM IST
പാറ്റ്ന: ബിഹാറിലെ വിവിധ ജില്ലകളിൽ ശനിയാഴ്ച രാത്രിക്കുശേഷം 17 പേർ മിന്നലേറ്റു മരിച്ചു. ഭഗൽപുർ ജില്ലയിലാണ് ഏറ്റവും അധികം പേർ മരിച്ചത്-ആറ്. വൈശാലി, ബങ്ക, ഖഗാരിയ, മുംഗേർ, കത്തിഹാർ, മധേപ്പുര, സഹർസ ജില്ലകളിലാണ് മറ്റു മരണം. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ്കുമാർ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇന്നലെ മിന്നലേറ്റ് മരണമുണ്ടായി. ഒഡീഷയിൽ നാലു പേരും ഛത്തീസ്ഗഡിൽ മൂന്നു പേരും ഗുജറാത്തിൽ രണ്ടു പേരുമാണു മരിച്ചത്.