ആസാമിലെ 32 ജില്ലകൾ പ്രളയക്കെടുതിയിൽ
ആസാമിലെ 32 ജില്ലകൾ പ്രളയക്കെടുതിയിൽ
Friday, June 24, 2022 12:53 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ജ​​​ന​​​ജീ​​​വി​​​തം ദു​​​രി​​​ത​​​പൂ​​​ർ​​​ണ​​​മാ​​​ക്കി പ്ര​​​ള​​​യം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പ​​​ന്ത്ര​​​ണ്ടു​​​പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ മേ​​​യ് പ​​​കു​​​തി​​​യോ​​​ടെ തു​​​ട​​​ങ്ങി​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 101 ആ​​​യി. 54.5 ല​​​ക്ഷം​​​പേ​​​രെ പ്ര​​​ള​​​യം ബാ​​​ധി​​​ച്ചു. ബ്ര​​​ഹ്മ​​​പു​​​ത്ര, ബ​​​റാ​​​ക് ന​​​ദി​​​ക​​​ളും ര​​​ണ്ടു​​​ ന​​​ദി​​​ക​​​ളു​​​ടെ കൈ​​​വ​​​ഴി​​​ക​​​ളും ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 36 ജി​​​ല്ല​​​ക​​​ളി​​​ൽ 32 എ​​​ണ്ണ​​​വും പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ബോ​​​ട്ടു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​ക​​​ൾ ഇ​​​ന്ന​​​ലെ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രെ സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ച്ചു. 12 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പ്ര​​​ള​​​യ​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 14,500 പേ​​​രാ​​​ണു കു​​​ടു​​​ങ്ങി​​​യ​​​ത്. ബാ​​​ർ​​​പേ​​​ട്ട ജി​​​ല്ല​​​യി​​​ൽ​​​മാ​​​ത്രം 11, 29,390 പേ​​​ർ ​​​ദു​​​രി​​​തം നേ​​​രി​​​ടു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ 218 റോ​​​ഡു​​​ക​​​ളും 20 പാ​​​ല​​​ങ്ങ​​​ളും പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും ത​​​ക​​​ർ​​​ന്നു. 99,026 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി ന​​​ശി​​​ച്ചു​​​വെ​​​ന്നും പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.