സിയുഇടി-യു.ജി: പരിശീലന ചോദ്യപേപ്പർ പുറത്തിറക്കി
Monday, June 27, 2022 12:27 AM IST
ന്യൂഡൽഹി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ബിരുദ പ്രവേശന പൊതുപ്രവേശന പരീക്ഷയ്ക്കുള്ള (സിയുഇടി യുജി.) പരിശീലന ചോദ്യപേപ്പർ പുറത്തിറക്കി ദേശീയ പരീക്ഷ ഏജൻസി (എൻടിഎ). cute.samarth. ac.in, www.nta.ac.in എന്ന സൈറ്റുകളിൽ നിന്നും വിദ്യാർഥികൾക്ക് മാതൃകാ ചോദ്യ പേപ്പറുകൾ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജൂലൈ 15, 16, 19, 20 ഓഗസ്റ്റ് 4, 5, 6, 7, 8, 10 തീയതികളിലായാണ് ബിരുദ പ്രവേശന പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 86 സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും.