മുഖ്യമന്ത്രിപദവി: സിദ്ധരാമയ്യയും ശിവകുമാറും പോരാട്ടത്തിൽ
Thursday, June 30, 2022 1:56 AM IST
കർണാടക: അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ നീക്കങ്ങൾ.
എഴുപത്തിയഞ്ചാം പിറന്നാളിന്റെ പേരിൽ ഒരുമാസം നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് ജനങ്ങളിലേക്ക് ഇറങ്ങാനാണ് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും അനുയായികളും ശ്രമിക്കുന്നത്.
കോൺഗ്രസിൽ കൂട്ടായ നേതൃത്വമാണെന്നും ഏതൊരാൾക്കും മുഖ്യമന്ത്രിയാകാമെന്ന വാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ ഒപ്പമുള്ളവർ ചോദ്യംചെയ്യുകയാണ്. ശിവകുമാറിന്റെ സഹോദരനും ബംഗളൂരു റൂറൽ എംപിയുമായ ഡി.കെ. സുരേഷാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്.
ഡൽഹിയിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കർണാടകത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചു നടത്തിയ ചർച്ചയിൽ ഇരുനേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.