ആർ.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം
Thursday, September 29, 2022 1:20 AM IST
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിർമിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി. ശ്രീകുമാറിനു നവംബർ 15 വരെ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജസ്റ്റീസ് ഇലേഷ് ജെ. വോറയാണു ജാമ്യം അനുവദിച്ചത്.ജൂൺ 25നാണ് ശ്രീകുമാറും സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദും അറസ്റ്റിലായത്.