സ്വർണക്കടത്ത് കേസ്: ഇഡിക്കെതിരേ കേരളം സുപ്രീംകോടതിയിൽ
Sunday, October 2, 2022 1:28 AM IST
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ കേരളം സുപ്രീംകോടതിയിൽ. കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്പികമായ ആശങ്കയാണ് ഇഡിയുടേതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുത്.
കേസിൽ കക്ഷിയാകാതെയാണ് ഉന്നത രാഷ്ട്രീയപദവികൾ വഹിക്കുന്നവർക്കെതിരേ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.