തെരഞ്ഞെടുപ്പിലെ സുതാര്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിനു നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രം നൽകുന്നതിനു പാർട്ടികൾ ശ്രദ്ധിക്കണം. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് അതത് സംസ്ഥാനങ്ങളുടെ ബജറ്റിനു പുറത്തുനിന്ന് ആവശ്യമായി വരുന്ന തുക കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം തുടങ്ങിയ വ്യവസ്ഥകളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുന്നോട്ടു വച്ചിട്ടുള്ളത്.
ജനാധിപത്യവിരുദ്ധം: തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കമ്മീഷന്റെ അധികാരപരിധിക്കു പുറത്താണെന്നും കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സർക്കാരിന്റെ ക്ഷേമ, സാമൂഹിക വികസന പദ്ധതികൾ നടപ്പാക്കുന്നതിനു തടസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടിയാണ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നു തൃണമൂൽ കോണ്ഗ്രസ് എംപി ഡെറക് ഒബ്രയാൻ കുറ്റപ്പെടുത്തി.