ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം: ദോഡയിലേതു ജോഷിമഠിലെ സാഹചര്യമല്ല: ലഫ്. ജനറൽ
Sunday, February 5, 2023 1:26 AM IST
ജമ്മു: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചലിനെത്തുടർന്ന് കെട്ടിടങ്ങൾക്കു വിള്ളലുണ്ടാകുന്നതുപോലുള്ള സ്ഥിതിവിശേഷമല്ല ജമ്മു-കാഷ്മീരിലെ ദോഡയിലേതെന്നു ലഫ്. ഗവർണർ മനോജ് സിൻഹ.
ആളുകൾ ഭയപ്പെടേണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദോഡയിലെ നയി ബസ്തിയിൽ മോസ്കും സ്കൂളും ഉൾപ്പെടെ 21 കെട്ടിടങ്ങളിലെ വിള്ളൽ കഴിഞ്ഞദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.