സ്ത്രീകൾക്ക് മോസ്കിൽ പ്രവേശിക്കാൻ വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
Thursday, February 9, 2023 12:50 AM IST
ന്യൂഡൽഹി: നമസ്കാരത്തിനോ പൊതു പ്രാർഥനയ്ക്കോ സ്ത്രീകൾ മോസ്കുകളിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് ദേശീയ മുസ്ലിം വ്യക്തിനിയമ ബോർഡ്.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടപഴകുന്ന സാഹചര്യമില്ലെങ്കിൽ മുസ്ലിം സ്ത്രീകൾക്ക് മോസ്കുകളിൽ പ്രവേശിക്കുന്നതിനും നമസ്കരിക്കുന്നതിനും പൊതുപ്രാർഥനകൾക്കും വിലക്കില്ലെന്ന് ബോർഡ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.