കേരള ഹൗസിൽ സെക്രട്ടറിമാർക്കു വിരുന്ന്
Friday, March 24, 2023 2:04 AM IST
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താനായി കേന്ദ്ര സെക്രട്ടറിമാർക്ക് കേരള ഹൗസിൽ വിരുന്ന്.
ഇന്നു വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെയാണു ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ഇന്ന് രാവിലെ 8.30ന് മുഖ്യമന്ത്രി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തും.