നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടു
Saturday, March 25, 2023 1:04 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ അജ്ഞാതൻ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ആധുനിക തോക്കും വെടിക്കോപ്പും കണ്ടെടുത്തതായും സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.