കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കി
Saturday, March 25, 2023 1:04 AM IST
ബംഗളൂരു: കർണാടകയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം റദ്ദാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മുസ്ലിംകൾക്കു നല്കിയിരുന്ന സംവരണം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കു തുല്യമായി വീതിച്ചു നല്കും. മുസ്ലിം വിഭാഗത്തിന് ഇനി ഇഡബ്ല്യഎസ് സംവരണം മാത്രമേ ലഭിക്കൂ.
വൊക്കലിഗ സംവരണം ആറു ശതമാനമായും ലിംഗായത്തുകളുടേത് ഏഴു ശതമാനമായും ഉയർന്നു.