കൈക്കൂലിക്കേസ്: ഉദ്യോഗസ്ഥൻ കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
Sunday, March 26, 2023 1:35 AM IST
രാജ്കോട്ട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഉദ്യോഗസ്ഥൻ കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. ഡിജിഎഫ്ടിയിൽ ജോയിന്റ് ഡയറക്ടറായ ജാവ്രി മാൽ ബിഷ്ണോയ് (44) ആണു ജീവനൊടുക്കിയത്.
അഞ്ചു ലക്ഷം രൂപ കൈക്കൂലി മേടിച്ച കേസിൽ വെള്ളിയാഴ്ച ഇയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം ബിഷ്ണോയിയുടെ ഓഫീസിൽ സിബിഐ പരിശോധന നടത്തുന്പോഴാണ് ഇയാൾ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്തിന്റെ വിദേശ വ്യാപാരനയം നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാർ ഏജൻസിയാണു ഡിജിഎഫ്ടി.