കാഷ്മീരിൽ ഫാക്ടറിയിൽ സ്ഫോടനം:ഒരാൾ മരിച്ചു
Sunday, March 26, 2023 1:35 AM IST
ജമ്മു: കാഷ്മീരിലെ സ്ക്രാപ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംബ ജില്ലയിലെ ബാരിബ്രാഹ്മണ മേഖലയിലായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.