ആരോഗ്യനില മോശം: സത്യേന്ദർ ജെയ്ൻ ചികിത്സ തേടി
Tuesday, May 23, 2023 12:17 AM IST
ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയ്നിനെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞവർഷം മേയിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ തിഹാർ ജയിലിൽ തടവിലാണ്. നട്ടെല്ലിന് അസുഖം ബാധിച്ച അദ്ദേഹത്തെ കഴിഞ്ഞയാഴ്ച ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് അദ്ദേഹം വിദഗ്ധ ചികിത്സ തേടിയതിനെ തുടർന്നാണ് സഫ്ദർജംഗ് ആശുപത്രിയിലേക്കു മാറ്റുന്നതിന് ഡോക്ടർ നിർദേശിച്ചത്.