ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിലും വേണം: യാത്രാനുഭവം പങ്കുവച്ച് എം.കെ.സ്റ്റാലിൻ
ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിലും വേണം: യാത്രാനുഭവം പങ്കുവച്ച് എം.കെ.സ്റ്റാലിൻ
Monday, May 29, 2023 12:12 AM IST
ചെ​​ന്നൈ:​​സം​​സ്ഥാ​​ന​​ത്തേ​​ക്ക് നി​​ക്ഷേ​​പ​​ക​​രെ ക്ഷ​​ണി​​ക്കു​​ന്ന​​തി​​ന് ജ​​പ്പാ​​നി​​ലെ​​ത്തി​​യ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ ഒ​​സാ​​ക​​യി​​ൽനി​​ന്ന് ടോ​​ക്കി​​യോ വ​​രെ ബു​​ള്ള​​റ്റ് ട്രെ​​യി​​നി​​ൽ യാ​​ത്ര​​ചെ​​യ്തു.

500 കി​​ലോ​​മീ​​റ്റ​​ർ ദു​​രം ര​​ണ്ട​​ര മ​​ണി​​ക്കൂ​​ർ​​കൊ​​ണ്ട് പി​​ന്നി​​ട്ടു​​വെ​​ന്ന് യാ​​ത്ര​​ക്കി​​ടെ​​യി​​ലെ ചി​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം മു​​ഖ്യ​​മ​​ന്ത്രി ട്വീ​​റ്റ് ചെ​​യ്തു. ഇ​​ന്ത്യ​​യി​​ലെ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും ഇ​​ട​​ത്ത​​ര​​ക്കാ​​രു​​ടെ​​യും യാ​​ത്ര എ​​ളു​​പ്പ​​ത്തി​​ലാ​​ക്കാ​​ൻ ബു​​ള്ള​​റ്റ് ട്രെ​​യി​​ൻ വേ​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വും ട്വീ​​റ്റി​​ൽ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കു​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.