കർണാടകയിൽ മലിനജലം കുടിച്ച പിഞ്ചുബാലൻ മരിച്ചു
Monday, May 29, 2023 12:12 AM IST
ബംഗളൂരു: കർണാടകയിലെ റെയ്ച്ചൂരിൽ പൊതു കുടിവെള്ള ടാങ്കിൽനിന്നുള്ള വെള്ളം കുടിച്ച് മൂന്നുവയസുകാരൻ മരിച്ചു.
വയറിളക്കവും ഛർദ്ദിയുമായി 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയ്ച്ചൂരിലെ റെക്കൽമാർഡിയിലാണ് സംഭവം. അഴുക്കുചാലിൽനിന്നുള്ള വെള്ളം കുടിവെള്ള പൈപ്പിൽ കലർന്നതാകാമെന്നു കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.