ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുനൽകി.
അതേസമയം, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പുലർച്ചെയോടെ ബാലസോറിലെത്തി. റെയിൽബോർഡ് ചെയർമാൻ അനിൽകുമാർ ലഹോട്ടിയും മന്ത്രിക്കൊപ്പമുണ്ട്. എത്രയുംവേഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്കു നേരത്തേ മന്ത്രി നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ വ്യോമസേനയോടും അഭ്യർത്ഥിച്ചതായി മന്ത്രി അറിയിച്ചു.