പ്രമുഖ നടി സുലോചന ലട്കർ അന്തരിച്ചു
Monday, June 5, 2023 12:31 AM IST
മുംബൈ: പ്രമുഖ ഹിന്ദി, മറാഠി സിനിമാ നടി സുലോചന ലട്കർ (94) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. 1940കളിൽ സിനിമാരംഗത്ത് പ്രവേശിച്ച സുലോചന ഇരുനൂറ്റിയന്പതിലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 1999ൽ പദ്മശ്രീ നല്കി രാജ്യം ആദരിച്ചു.
ആയേ ദിൻ ബാഹർ കേ, ഗോര ഓർ കാലാ, ദീവാർ, തലാഷ്, ആസാദ്, ഹീര, രേഷ്മ ഓർ ഷേര, ജാനി ദുശ്മൻ, ജോണി മേരാ നാം, മാരേ ജീവൻ സാഥി തുടങ്ങിയവ സുലോചന ലട്കറിന്റെ പ്രമുഖ ഹിന്ദി സിനിമകളാണ്.
1960കൾ മുതൽ സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന, ദിലീപ്കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ അമ്മവേഷത്തിൽ സുലോചന ലട്കർ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.