ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോൺഗ്രസ് ചെലവഴിച്ചത് 130 കോടിരൂപ
Thursday, June 8, 2023 3:21 AM IST
ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചലിലും കഴിഞ്ഞവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി 130 കോടിരൂപ ചെലവഴിച്ചതായി കോൺഗ്രസ്.
ഗുജറാത്തിൽ 103.62 കോടിരൂപയും ഹിമാചലിൽ 27.02 കോടി രൂപയും ഉപയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ റിപ്പോർട്ടിൽ പാർട്ടി ചൂണ്ടിക്കാട്ടുന്നു. 103.62 കോടിയിൽ 45.34 കോടി രൂപ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സ്ഥാനാർഥികൾക്കു നൽകി. 18.8 കോടിരൂപ പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടെ പ്രചാരണത്തിന് ചെലവഴിച്ചു.
ഹിമാചൽപ്രദേശിൽ 49 കോടിരൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ റിപ്പോർട്ടിൽ ബിജെപിയും വ്യക്തമാക്കി. അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി എത്രതുകയാണ് ചെലവഴിച്ചതെന്ന് കമ്മിഷൻ പരസ്യപ്പെടുത്തിയിട്ടില്ല.