എന്നാൽ, ബ്രിജ് ഭൂഷണെതിരേ ഒരു പരാതിയുമില്ലെന്നാണ് ഇപ്പോൾ പെണ്കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ മകളോട് വിവേചനം കാണിച്ചിരുന്നു. അതിലുള്ള ദേഷ്യംമൂലമാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത്. ബ്രിജ് ഭൂഷണ് അപമര്യാദയായി പെരുമാറിയിട്ടില്ല. കഴിഞ്ഞവർഷത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ട്രയൽസ് ഫൈനലിൽ തോറ്റതിന്റെ ദേഷ്യത്തിലായിരുന്നു മകൾ ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. ഇപ്പോൾ മൊഴി തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മൊഴി മാറ്റിയതിനു പിന്നിൽ ഭയമോ സമർദമോ ദുരാഗ്രഹമോ ഇല്ലെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി. ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ പ്രത്യേക സംഘം റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. ഈമാസം 15നകം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ ഉറപ്പ്.