ചൈനയുടെ കടന്നുകയറ്റം : നരേന്ദ്ര മോദിയെ വിമർശിച്ച് സുബ്രഹ്മണ്യം സ്വാമി
സ്വന്തം ലേഖകൻ
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: ചൈനാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ലഡാക്കിൽ ചൈന 4067 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
മോദി സർക്കാർ ചൈനയ്ക്കു കീഴടങ്ങിയോയെന്നു ചോദിച്ച സുബ്രഹ്മണ്യം സ്വാമി, ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു വിമർശനം. മോദി ചൈനയോടു കീഴടങ്ങിയതിനെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.