ഇന്ത്യ സഖ്യത്തിനൊപ്പം: കേജരിവാൾ
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: പഞ്ചാബിൽ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയഭിന്നതകൾ ഇന്ത്യ സഖ്യത്തെ ബാധിക്കില്ലെന്ന് ആംആദ്മി പാർട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ.
ഇന്ത്യ സഖ്യത്തോട് ആം ആദ്മി പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ സഖ്യത്തിൽനിന്ന് പിരിയുകയില്ല. സഖ്യത്തിന്റെ ധർമം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സഖ്യത്തിലെ സീറ്റുവിഭജനം സംബന്ധിച്ച ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നും കേജരിവാൾ പറഞ്ഞു.