ആസാമിൽ നാലു ജില്ലകളിൽ അഫ്സ്പ നീട്ടി
Monday, October 2, 2023 4:23 AM IST
ഗോഹട്ടി: ആസാമിൽ നാലു ജില്ലകളിൽ പ്രത്യേക സൈനികാധികാര നിയമം ആറു മാസത്തേക്കുകൂടി നീട്ടി. ദിബ്രുഗഡ്, ടിൻസുകിയ, ശിവസാഗർ, ചരായിദേവ് ജില്ലകളിലാണ് ആംഡ് ഫോഴ്സസ്(സ്പെഷൽ പവേഴ്സ്) ആക്ട്(എഎഫ്എസ്പിഎ) നീട്ടിയത്.
ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോംഗ്, ദിമ ഹസാലോ ജില്ലകളിൽനിന്ന് അഫ്സ്പ നിയമം പിൻവലിച്ചു. 1990ലാണ് ആസാമിൽ ആദ്യമായി അപ്സ്പ നിയമം കൊണ്ടുവന്നത്. പിന്നീട് ആറു മാസം കൂടുന്പോൾ നീട്ടി വരികയായിരുന്നു.