‘കേരള സ്റ്റോറി’ പ്രദർശനത്തിന് എതിരേ സാംസ്കാരിക പ്രവർത്തകർ
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ പ്രസ്താവനയിറക്കി സാംസ്കാരിക പ്രവർത്തകർ.
മുൻ അംബാസഡർ കെ.പി. ഫാബിയാൻ, റിട്ട. പ്ലാനിംഗ് കമ്മീഷൻ അംഗം ഡോ. എൻ.ജെ. കുര്യൻ, എഴുത്തുകാരായ അരുന്ധതി റോയ്, സാറാ ജോസഫ്, എം.എൻ.കാരശേരി, മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ, സിനിമാ സംവിധായകൻ കമൽ തുടങ്ങി 46 സാമൂഹിക പ്രവർത്തകരാണ് പ്രസ്താവനയിറക്കിയത്. സർവമത സഹവർത്തിത്വത്തിന് എല്ലാവരും ഒരുമിക്കണമെന്ന് പത്രക്കുറിപ്പിൽ അവർ അഭ്യർഥിച്ചു.