കോൽക്കത്തയിൽ അന്പതോളം വീടുകൾ കത്തിനശിച്ചു
Sunday, April 14, 2024 2:10 AM IST
കോൽക്കത്ത: കോൽക്കത്തയിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ ഛാട്ടാ കോലിൽ മേള ഗ്രൗണ്ടിനു സമീപത്തെ ചേരിയിൽ വൻ തീപിടിത്തം. അൻപതോളം കുടിലുകൾ കത്തിനശിച്ചു. ആളപായമില്ല. നിരവധി കന്നുകാലികൾ തീയിൽ പെട്ടു ചത്തു.
തീപിടിത്തമുണ്ടായതിനു പിന്നാലെ ചേരിയിലെ ഇടുങ്ങിയ വഴിയിലൂടെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ഉടൻ എത്തിപ്പെടാൻ കഴിഞ്ഞില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ദംദം എംപി സൗഗത റോയി പറഞ്ഞു. സിപിഎം ലോക്സഭാ സ്ഥാനാർഥി സുജൻ ചക്രബർത്തി ദുരന്തസ്ഥലം സന്ദർശിച്ചു.