കാർ ബോംബ് സ്ഫോടനത്തിൽ കുറ്റപത്രവുമായി എൻഐഎ
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ബിഷ്ണുപുരിൽ കഴിഞ്ഞ വർഷമുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.
മൂന്നുപേർക്കു പരിക്കേറ്റ സംഭവത്തിൽ മുഖ്യസൂത്രധാരനുൾപ്പെടെ രണ്ടുപേരെ പ്രതിയാക്കിയാണ് ബിഷ്ണുപുരിലുള്ള പ്രത്യേക എൻഎഎ കോടതിയിൽ കുറ്റപത്രം നൽകിയത്.
ബിഷ്ണുപുരിലെ ഫൗഗക്കാവോ ഇഖായ് അവാങ് ലെയ്കി മേഖലയിൽ 2023 ജൂൺ 21 നായിരുന്നു സ്ഫോടനം. തോന്പ എന്നറിയപ്പെടുന്ന മുഹമ്മദ് നൂർ ഹുസൈൻ, മിൻലുൻ എന്നറിയപ്പെടുന്ന സിമിൻലുൻ ഗാംഗ്ടെ എന്നിവരാണു പ്രതികൾ.