കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നാലുമരണം, 56 പേർക്കു പരിക്ക്
Friday, May 24, 2024 6:32 AM IST
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു, 56 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (എംഐഡിസി) മേഖലയിലെ അമുദാൻ കെമിക്കൽ കന്പനിയിലാണു സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കിലോമീറ്ററോളം പ്രതിധ്വനിച്ചു. പ്രദേശത്തെ നിരവധി വീടുകൾക്കു കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചാന്പലായതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവു സർക്കാർ വഹിക്കുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.