ദോഡയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്
Thursday, July 18, 2024 1:57 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ദോഡയിൽ ഇന്നലെ രണ്ടു തവണ ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പുണ്ടായി.
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റനടക്കം നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണശേഷം വനത്തിലേക്കു രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി.
ഭീകരവേട്ടയ്ക്കായി നിരവധി വില്ലേജ് ഡിഫൻസ് ഗാർഡുകളും രംഗത്തുണ്ട്.