എൻസിക്ക് എഎപിയുടെ പിന്തുണ
Saturday, October 12, 2024 1:48 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഒമർ അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസിന് പിന്തുണ പ്രഖ്യാപിച്ചു.
നേരത്തെ നാല് സ്വതന്ത്ര എംഎൽഎമാരും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദോഡ സീറ്റാണ് മെഹ്റാജ് മാലിക്കിലൂടെ നേടി എഎപി ചരിത്രത്തിലാദ്യമായി ജമ്മു കാഷ്മീരിൽ അക്കൗണ്ട് തുറന്നത്.