മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു
Monday, October 14, 2024 3:41 AM IST
ഛത്തർപുർ: ഗീതാ ജയന്തി എക്സ്പ്രസിന്റെ ഒരു കോച്ചിനു തീപിടിച്ചു. ഇന്നലെ രാവിലെ മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലാണു സംഭവം. ഉടനടി തീ അണച്ചതിനാൽ അപകടം ഒഴിവായി എന്നാണു വിവരം. പുലർച്ചെ ഏഴരയോടെ ആയിരുന്നു അപകടം.
ഇഷാനഗർ സ്റ്റേഷനിൽ നിർത്തിയതിനു ശേഷം മുന്നോട്ട് എടുക്കവേയാണു കോച്ചിൽ നിന്നു പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കോച്ചിന്റെ താഴെയുള്ള ഭാഗത്ത് റബർ ചൂടായതാണു തീപിടിത്തത്തിനു കാരണമെന്നു സ്റ്റേഷൻ മാസ്റ്റർ ആശിഷ് യാദവ് പറഞ്ഞു.