ഫാ. ഡോമി തോമസ് ഡൽഹി അതിരൂപത എപ്പിസ്കോപ്പൽ വികാർ
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: ഡൽഹി അതിരൂപതയുടെ എപ്പിസ്കോപൽ വികാർ ആയി റവ. ഡോ. ഡോമി തോമസ് വള്ളോംകുന്നേൽ എംഎസ്എഫ്എസിനെ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ നിയമിച്ചു.
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്. നേരത്തേ അതിരൂപതയുടെ ജൂഡീഷൽ വികാർ ആയിരുന്ന ഫാ. ഡോമി നിലവിൽ ജനക്പുരി മഹിമ പള്ളി വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു.