കാനഡയിൽ ഒക്ടോബർ 21നു വോട്ടെടുപ്പ്
Thursday, September 12, 2019 11:50 PM IST
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണു വോട്ടെടുപ്പ്. ലിബറൽ പാർട്ടി ടിക്കറ്റിൽ രണ്ടാമൂഴത്തിനു മത്സരിക്കുന്ന ട്രുഡോയ്ക്ക് ഇത്തവണ ജയിക്കാൻ ഏറെ വിയർപ്പ് ഒഴുക്കേണ്ടിവരും. പ്രതിപക്ഷ കൺസർവേറ്റീവുകൾ ശക്തമായ പ്രചാരണം ആരംഭിച്ചു. സന്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരിക്കും ഇത്തവണത്തെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയം.