മുഖംമൂടി നിരോധനം നിയമവിരുദ്ധമെന്ന് ഹോങ്കോംഗ് കോടതി
Monday, November 18, 2019 11:25 PM IST
ഹോങ്കോംഗ്: ജനാധിപത്യ സമരക്കാർ മുഖം മൂടി ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ഹോങ്കോംഗ് ഹൈക്കോടതി വിധിച്ചു. ഇതു മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. പോളിയൂണിവേഴ്സിറ്റി ക്യാന്പസിൽ തന്പടിച്ചിരിക്കുന്ന വിദ്യാർഥി സമരക്കാർക്ക് എതിരേ പോലീസ് ഉപരോധം തീർത്ത സാഹചര്യത്തിലാണു വിധിയെന്നതു ശ്രദ്ധേയമാണ്. വിധിക്കെതിരേ അപ്പീൽ നൽകാനാവും
ഇതിനിടെ യൂണിവേഴ്റ്റി കാന്പസിൽ തന്പടിച്ചിരിക്കുന്നവരിൽ ചിലർ പോലീസിനെ വെട്ടിച്ച് കയറേണിയിലും മറ്റുമായി കാന്പസിനു വെളിയിൽ കടന്ന് അവിടെയുണ്ടായിരുന്ന ബൈക്കുകളിൽ രക്ഷപ്പെട്ടു. ഇവരിൽ ഏതാനും പേർ അറസ്റ്റിലായി. വിദ്യാർഥികൾ ആയുധം വച്ചു കീഴടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ മോചിപ്പിക്കാൻ നിരവധി പേർ യൂണിവേഴ്സിറ്റിയിലേക്കു മാർച്ചു ചെയ്തെങ്കിലും പോലീസ് അവരെ തുരത്തി.