ഖത്തറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു
Thursday, May 5, 2022 2:05 AM IST
ദോഹ: ഖത്തറിലെ മിസൈദിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മാവേലിക്കര സ്വദേശി സജിത് മങ്ങാട്ട് (37), പൊന്നാനി സ്വദേശി റസാഖ് (31), മലപ്പുറം കീഴുപറന്പ് സ്വദേശി എം.കെ. ഷമീം (35) എന്നിവരാണു മരിച്ചത്.
ഡ്രൈവർ കണ്ണൂർ ഇരിട്ടി സ്വദേശി ശരൺജിത് ശേഖരനു ഗുരുതരമായി പരിക്കേറ്റു. സജിത്തിന്റെ ഭാര്യക്കും ഒന്നര വയസുള്ള കുഞ്ഞിനും കാര്യമായ പരിക്കില്ല. ഈദ് അവധി ആഘോഷിക്കാൻ മിസൈദിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.