കാനഡ‍യിൽ കാട്ടുതീ : വടക്കേ അമേരിക്കയിലാകെ പുക
കാനഡ‍യിൽ കാട്ടുതീ : വടക്കേ അമേരിക്കയിലാകെ പുക
Friday, June 9, 2023 12:03 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ​​​കാ​​​ന​​​ഡ​​​യി​​​ൽ ആ​​​ഴ്ച​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ മൂ​​​ലം വ​​​ട​​​ക്കേ​​​ അ​​​മേ​​​രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലു​​​ട​​​നീ​​​ളം അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം രൂ​​​ക്ഷ​​​മാ​​​യി. കാ​​​ന​​​ഡ​​​യി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും ജ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്പോ​​​ൾ എ​​​ൻ 95 മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ​​​ത്തു ല​​​ക്ഷം മാ​​​സ്കു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. പു​​​ക മൂ​​​ലം ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ആ​​​കാ​​​ശ​​​ത്തി​​​ന് ഓ​​​റ​​​ഞ്ച് നി​​​റ​​​മാ​​​ണ്. വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളെ ക്ലാ​​​സ്റൂ​​​മി​​​നു പു​​​റ​​​ത്തി​​​റ​​​ക്ക​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു.


ജ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു​​ ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ക്യു​​​ബ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ൽ 150 കാ​​​ട്ടു​​​തീ​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്. പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്ന് 15,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.

ഏ​​​പ്രി​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​ണ് കാ​​​ന​​​ഡ​​​യുടെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കാ​​​ട്ടു​​​തീ തു​​​ട​​​ങ്ങി​​​യ​​​ത്. 94 ല​​​ക്ഷം ഏ​​​ക്ക​​​ർ​​​ ഭൂ​​​മി ചാ​​​ന്പ​​​ലാ​​​യി. അ​​​മേ​​​രി​​​ക്ക കാ​​​ന​​​ഡ​​​യി​​​ലേ​​​ക്ക് 600 അ​​​ഗ്നി​​​ശ​​​മ​​​നസേ​​​നാം​​​ഗ​​​ങ്ങ​​​ളെ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും വി​ഷ​യം ച​ർ​ച്ച ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.