ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐടി പവലിയൻ
Tuesday, October 14, 2025 10:53 PM IST
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലെ മുൻനിര സാങ്കേതികവിദ്യാ, സ്റ്റാർട്ടപ്പ് പ്രദർശനമേളയായ ജൈറ്റെക്സ് ഗ്ലോബലിൽ കേരളത്തിന്റെ ഐടി പവലിയൻ ഉദ്ഘാടനം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അഞ്ചു ദിവസമായാണ് ജൈറ്റെക്സ് ഗ്ലോബലിന്റെ 45-ാം പതിപ്പ് അരങ്ങേറുന്നത്.
കേരള ഐടിയുടെയും കേരളത്തിലെ ടെക്നോളജി കന്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുനിന്നുള്ള 28 ഐടി, ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ് മേളയിൽ പങ്കെടുക്കുന്നത്.
കേരള പവലിയനിലൂടെ കന്പനികൾ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളുമാണു പ്രദർശിപ്പിക്കുന്നത്.