ഗോപു നന്തിലത്ത് ജിമാർട്ടിൽ ദീപാവലി ഓഫർ ഇന്നുമുതൽ
Thursday, October 9, 2025 11:19 PM IST
തൃശൂർ: ഗൃഹോപകരണ ഇലക്ട്രോണിക്സ് ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിൽ ദീപാവലി ഓഫറുകൾ ഇന്നു മുതൽ.
പുതുക്കിയ ജിഎസ്ടിക്ക് അനുസൃതമായി കന്പനികൾ വരുത്തിയ വിലക്കുറവും എക്സ്റ്റൻഡഡ് വാറന്റിയും പൈൻലാബ്സ് പർച്ചേസിലൂടെ ലഭിക്കുന്ന ഒരു ഇഎംഐ ബാക്ക്-കാഷ്ബാക്ക് ഓഫറും ജി-മാർട്ട് വക്കാലക്കാ ഓഫറും ചേർന്ന് വന്പൻ വിലക്കിഴിവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, ടിവിഎസ്സി എന്നീ ഫിനാൻസ് കന്പനികളുമായി ചേർന്ന് ട്രിപ്പിൾ സീറോ സ്കീമിൽ പർച്ചേസ് ചെയ്യാം. പൈൻലാബ്സുമായി ചേർന്ന് ഇഎംഐയിലൂടെ പ്രമുഖ ബ്രാൻഡുകൾ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ സ്മോൾ കിച്ചണ്‍ അപ്ലയൻസസിന് 50 ശതമാനം വരെയുള്ള ഡിസ്കൗണ്ടുമുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുകയും ചെയ്യാം.
ഡെയ്കിൻ ഗ്രീൻ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മോഡൽ എസി വാങ്ങുന്പോൾ പഴയ എസിക്ക് 12,000 രൂപ വരെ എക്സ്ചേഞ്ച് ബെനഫിറ്റ് ലഭ്യമാണ്. ഈ ഓഫറുകൾ നന്തിലത്ത് ജിമാർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.