ബേക്ക് എക്സ്പോ നാളെ മുതല്‍
Thursday, October 9, 2025 1:12 AM IST
കൊച്ചി: ബേക്കേഴ്സ് അസോസിയേഷന് കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2025 നാളെ മുതല്‍ 12 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുന്നേരം നാലിന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യും.
എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് ജി.എസ്. പ്രകാശ് മുഖ്യാതിഥിയാകും.ബേക്കറി ഉടമകള്‍, ജീവനക്കാര്‍, ഷെഫുകള്‍, വിതരണക്കാര്‍, വ്യവസായികള്‍, മൊത്തവിതരണക്കാര്‍, റീട്ടെയ്ലര്മാര് എന്നിവര്‍ക്കു ബിസിനസ് മേഖലയില്‍ ഏറെ പ്രയോജനകരമാകും എക്സ്പോയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍, സംസ്ഥാന സെക്രട്ടറി എ. നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. ശിവദാസ്, വി.പി. അബ്ദുള്‍സലിം, കെ.കെ. സരുണ്‍ എന്നിവര്‍ പറഞ്ഞു.