ബര്‍ക്ക്മാന്‍സ് സംരംഭക പുരസ്കാരം ഓക്സിജന്‍
Thursday, October 9, 2025 1:12 AM IST
ചങ്ങനാശേരി: എസ്ബി കോളജ് എംബിഎ വിഭാഗം കേരളത്തിലെ മികച്ച വ്യവസായസംരംഭകര്‍ക്കു നല്കുന്ന ബര്‍ക്കുമാന്‍സ് പുരസ്കാരത്തിന് ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പെര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി.
മാനേജിംഗ് ഡയറക്ടര്‍ ഷിജോ കെ. തോമസ് പുരസ്കാരം ഏറ്റുവാങ്ങും. നാളെ രാവിലെ 11ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ ജി.എസ്. പ്രകാശ് മുഖ്യാതിഥിയായിരിക്കും.
മികച്ച നവ സംരഭകത്വ പുരസ്കാരം എന്‍സോള്‍ സഹസ്ഥാപകന്‍ ഏറ്റുവാങ്ങും. പൂര്‍വവിദ്യാര്‍ഥികളായ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം എംബിഎ ഏഴാം ബാച്ചിലെ വിദ്യാര്‍ഥി ഇന്നവേറ്റീവ് ഗ്ലാസ് സൊലൂഷന്‍സ് ആൻഡ് ക്ലിയര്‍ എന്റര്‍പ്രൈസസ് എന്ന സംരംഭത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ജോസഫ് തോമസ് ഏറ്റുവാങ്ങും. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ എംബിഎ വിഭാഗം മേധാവി ഡോ. ജോയിച്ചന്‍ ഇമ്മാനുവേല്‍, ഡോ. ബിന്‍സായി സെബാസ്റ്റ്യന്‍, പ്രഫ. ആനി ചാക്കോ, ഡോ. മെര്ലിന് ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ കീര്‍ത്തി പ്രകാശ്, ഷീന്‍ മരിയ കുരുവിള എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.