അദീബ് അഹമ്മദ് മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ
Thursday, October 9, 2025 1:12 AM IST
കൊച്ചി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.